സുരക്ഷാ ഭീഷണി: മുഖ്യമന്ത്രി പിണറായിയിലെ വീട്ടിൽ താമസിക്കുന്നില്ല; കണ്ണൂരിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

മുഖ്യമന്ത്രി കണ്ണൂരിലെ താമസം ഗസ്റ്റ് ഹൗസിലാക്കി. സുരക്ഷ കണക്കിലെടുത്ത് പൊലീസിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. പിണറായിയിലെ വീട്ടില്‍ രാത്രി താമസിക്കാനായിരുന്നു നേരത്തെ തീരുമാനം. അതേസമയം, കണ്ണൂരിൽ നാളത്തെ മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി പൊലീസ്.

പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും പൊലീസ് ഏർപ്പെടുത്തി. തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെ രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങൾ കൂനം- പൂമംഗലം – കാഞ്ഞിരങ്ങാട് – മന്ന റോഡ് വഴി പോകണം. രാവിലെ 10:30 ന് തളിപറമ്പ് കില ക്യാമ്പസിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ശേഷം 12:30 ന് ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥശാല സംഗമവും ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പിലും കണ്ണൂർ നഗരത്തിലടക്കം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.

കുപ്പി തുറന്ന് വന്നതാണോ കൊറോണ..? കൊറോണ ജൈവായുധം വികസിപ്പിക്കുന്നത് യു.എസ്‌. ആണെന്ന് ചൈന

വന്ന വഴി മറക്കാതെ നയന്‍താര…

pathram desk 2:
Related Post
Leave a Comment