തവനൂരിൽ സംഘർഷം; മുഖ്യമന്ത്രിക്കെതിരേ കനത്ത പ്രതിഷേധം

തവനൂരില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാന്‍ ശ്രമം പൊലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചു, പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ചങ്ങരംകുളത്ത് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായി‍. പ്രതിഷേധിച്ചെത്തിയ യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു, ഇവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

അതിനിടെ, കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി വീശി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. ഇടവഴിയില്‍ മറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. നാലുപേരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി.

കുപ്പി തുറന്ന് വന്നതാണോ കൊറോണ..? കൊറോണ ജൈവായുധം വികസിപ്പിക്കുന്നത് യു.എസ്‌. ആണെന്ന് ചൈന

വിഘ്‌നേഷിന് നയന്‍താര സ്ത്രീധനം നല്‍കി..? 20 കോടിയുടെ ബംഗ്ലാവ് എങ്ങനെ സമ്മാനമാകും..?

Similar Articles

Comments

Advertismentspot_img

Most Popular