തിരുവനന്തപുരം: ഇ.പി. ജയരാജനെ മന്ത്രി ആക്കാനുള്ള സിപിഐഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് അംഗീകാരം. ഇ.പി. ജയരാജന്‍ മന്ത്രിയായി നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കും.
ഇ.പി ജയരാജനെ വ്യവസായ മന്ത്രി ആക്കാന്‍ സി.പി.ഐ.എം തീരുമാനം എടുത്തതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടൊപ്പം സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി നടത്താനും തീരുമാനിച്ചു. ഇപ്പോള്‍ വ്യവസായ വകുപ്പു മന്ത്രിയായ എ.സി മൊയ്തീന് തദ്ദേശ സ്വയംഭരണവകുപ്പു നല്‍കും. കെ.ടി ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പും ന്യൂന പക്ഷ ക്ഷേമ വകുപ്പും നല്‍കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് രണ്ടായി വിഭജിക്കുമെന്ന് കോടിയേരി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസവും എന്‍ട്രന്‍സും പ്രത്യേക വകുപ്പാക്കിയാണ് കെ.ടി ജലീലിന് നല്‍കുക. മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി ഇല്ലെന്ന് കോടിയേരി പറഞ്ഞിരുന്നു. സ്പീക്കറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.