ഷാജ് കിരൺ പറയുന്ന ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രി തന്നെയാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലിവേഴ്സ് ചർച്ചിന്റെ എഫ്.സി.ആർ.എ.(ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട്) റദ്ദായതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. ശബ്ദരേഖ പുറത്തുവിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
നിരവധി കമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരൺ. സാധാരണ ചെറിയ കമ്മീഷൻ വാങ്ങിനടക്കുന്ന ലാൻഡ് ബ്രോക്കർ ഇത്രയധികം കമ്പനികളുടെ ഡയറക്ടറാകുമോ? അത്രയധികം സ്വാധീനമുള്ള ആളാണ് ഷാജ് കിരൺ. ഇത്രയും ഫണ്ട് കൈകാര്യം ചെയ്യുന്ന ബിലീവേഴ്സ് ചർച്ചിന്റെ ആളായ ഷാജ് കിരൺ സമവായ ശ്രമത്തിന് വരുമ്പോൾ തന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാമല്ലോ.
ശബ്ദരേഖ പുറത്തുവിട്ടത് കേസിൽനിന്ന് രക്ഷപ്പെടാനല്ല. തന്റെ സത്യസന്ധത തെളിയിക്കാനാണ്. തന്നെ ആക്രമിക്കാൻ പദ്ധതിയുണ്ട്. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നൽകിയത്. അഭിഭാഷകനോ കുടുംബമോ എച്ച്.ആർ.ഡി.എസ.് ഇന്ത്യയോ പറഞ്ഞതുകൊണ്ടോ ഒന്നുമല്ല മൊഴി കൊടുത്തത്. പല രീതിയിലും സമവായ ശ്രമങ്ങൾ നടക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും ശബ്ദരേഖയിലുണ്ടെന്നും സ്വപ്ന പറഞ്ഞു.
വിഘ്‌നേഷിന് നയന്‍താര സ്ത്രീധനം നല്‍കി..? 20 കോടിയുടെ ബംഗ്ലാവ് എങ്ങനെ സമ്മാനമാകും..?
മുഖ്യമന്ത്രിക്കും സ്വപ്‌നയ്ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
കേസിൽനിന്ന് രക്ഷപ്പെടുത്തി ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്തേക്ക് പോകാൻ സഹായിക്കാമെന്നാണ് ഷാജ് പറഞ്ഞത്. ഇതിനാണ് നികേഷ് കുമാറിനോട് സംസാരിക്കാൻ പറഞ്ഞത്. നികേഷിന് തന്റെ ഫോൺ നൽകാനും ആവശ്യപ്പെട്ടു.
ജീവതിത്തിൽ ഇന്നേവരെ ആരുടെയും വഞ്ചിച്ചിട്ടില്ല. ആരുടെയും കോളുകൾ റെക്കോർഡ് ചെയ്തിട്ടുമില്ല. റെക്കോർഡ് ചെയ്യുന്നത് ഇതാദ്യമാണ്. കള്ളം പറഞ്ഞ് വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന സ്ത്രീയല്ല താനെന്നും സ്വപ്ന വ്യക്തമാക്കി.
മുഖ്യമന്ത്രിക്കുവേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. അയാള്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യങ്ങള്‍ നിഷേധിച്ച് ഷാജ് കിരണ്‍ എത്തി.
key words: swapna suresh-Shaji Kiran conversation-gold smuggling case-cm pinarayi vijayan swapna reveals audioclip pressmeet