തൃക്കാക്കര തോൽവി: മുഖ്യമന്ത്രി മിണ്ടുന്നില്ല

തൃക്കാക്കര തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടിയതിന് ശേഷം നമ്മുടെ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. എന്നാലും ഇങ്ങനെയുണ്ടോ ഒരു തോൽവി..? തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലം വന്ന് രണ്ടുദിവസമായിട്ടും മുഖ്യമന്ത്രിയുടെ മൗനം തുടരുകയാണ്. കാരണം ഇത്രയും വലിയൊരു തോൽവി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഞായറാഴ്ച കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴും മുഖ്യമന്ത്രി മൗനംവെടിഞ്ഞില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് സി.പി.എം. നേതാക്കളുടെ വിശദീകരണം. പറയേണ്ടത് പാര്‍ട്ടിസെക്രട്ടറി പറഞ്ഞിട്ടുണ്ടെന്ന് എസ്. രാമചന്ദ്രന്‍ പിള്ളയും തോമസ് ഐസക്കും പ്രതികരിച്ചു.

പൊതുവേ, സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കാനല്ലാതെ നേരിട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതി മുഖ്യമന്ത്രിക്ക് കുറവാണ്. അതേസമയം, പൊതുവിഷയങ്ങളിലടക്കം സാമൂഹികമാധ്യമങ്ങളിലൂടെ നിലപാട് വിശദീകരിക്കാറുണ്ട്. തൃക്കാക്കര ഫലത്തെക്കുറിച്ച് ഇതുവരെ ആ രീതിയിലും അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായിട്ടില്ല.

മുഖ്യമന്ത്രി പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞത്. ”ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തിന് പ്രതികരിക്കണം. അദ്ദേഹം ഉള്‍പ്പെടുന്ന പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നാണ് തിരഞ്ഞെടുപ്പുഫലം വിലയിരുത്തിയത്. അതിനനുസരിച്ച് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പ്രതികരിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയുടെ പ്രതികരണമാണ്. ഓരോ വ്യക്തിയും ഇതില്‍ പ്രതികരിക്കേണ്ടതില്ല” -എസ്.ആര്‍.പി. പറഞ്ഞു.

തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് പ്രതികരിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണ്, അതുണ്ടായിട്ടുണ്ടെന്ന് കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ”ഫലം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ പാര്‍ട്ടി നടത്തും. ഇപ്പോള്‍ പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്” -തോമസ് ഐസക് പറഞ്ഞു.

key words: Why Pinarayi Vijayan’s strategy failed in Thrikkakara assembly bypoll

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7