രാജ്യത്ത് 6ജി വരുന്നു; പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് ഈ ദശകത്തിന്റെ അവസാനത്തോടെ യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലികോം റെഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ.ഐ.) യുടെ രജതജൂബിലി ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഒരു ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും മോദി പറഞ്ഞു.

5 ജി നെറ്റ് വര്‍ക്ക് നിലവില്‍ വരുന്നതോടെ 450 ബില്യന്‍ ഡോളര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് വന്നുചേരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 3 ജി, 4 ജി ടെലികോം നെറ്റ് വര്‍ക്കുകളാണ് രാജ്യത്തുള്ളത്. മാസങ്ങള്‍ക്കുള്ളില്‍ 5 ജി സര്‍വീസ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

ഇത് വെറും ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കല്‍ മാത്രമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5 ജി ടെക്‌നോളജി രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ ശുഭാത്മക മാറ്റങ്ങള്‍ കൊണ്ടുവരും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം- ചരക്കുനീക്കം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു....