ഒരു സ്ത്രീയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അത് ചോദിക്കും; മീടുവിനെതിരെ വിനായകന്‍

നടന്‍ വിനായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മീടുവിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. മീടു എന്ന് പറയുന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അത് ചോദിക്കും. അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കില്‍ താന്‍ അത് വീണ്ടും ചെയ്യും.

‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ വിനായകന്‍ പറഞ്ഞു.

‘ഞാന്‍ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും ചില ആളുകള്‍ ചില കാര്യങ്ങള്‍ വിട്ടു കളയുന്ന കാര്യങ്ങളാണ്. ലക്ഷകണക്കിന് ആളുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തന് കൊള്ളാന്‍ വേണ്ടിയാണ് ഞാന്‍ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാല്‍ ഞാന്‍ ആ പോസ്റ്റ് കളയും. വിമര്‍ശനം ആണ് ഞാന്‍ ഇടുന്നത്. അത് അവര്‍ ഏറ്റെടുത്താല്‍ അത് ഞാന്‍ മാറ്റും’.

‘ഈ ലോകത്ത് മാന്യന്‍ എന്ന് പറയുന്ന അമാന്യനെ ഞാന്‍ ചീത്ത പറയും. മാന്യന്‍ എന്ന പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാന്‍ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകള്‍ വ്യക്തമാക്കുന്നത്. കൊവിഡിന്റെ മരുന്ന് ഏറ്റവും ഡേര്‍ട്ട് ആയ വിനായകന്‍ ആണ് ഉണ്ടാക്കുന്നത് എങ്കില്‍ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പേര്‍സണല്‍ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേര്‍ട്ട്. ഞാന്‍ അതില്‍ തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നിങ്ങള്‍ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേര്‍ട്ട്. ഞാന്‍ ഭയങ്കരനാണ്’, വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7