ബിനീഷ് കോടിയേരിക്കു പുതിയ വേഷപ്പകര്‍ച്ച; കൂട്ടിന് പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും

കൊച്ചി: ലഹരിക്കായി കള്ളപ്പണ ഇടപാടു നടത്തിയെന്ന കേസിലുള്ള പരപ്പന അഗ്രഹാര ജയിലിലെ റിമാന്‍ഡ് വാസത്തിനു ശേഷം പുറത്തിറങ്ങിയ ബിനീഷ് കോടിയേരിക്കു പുതിയ വേഷപ്പകര്‍ച്ച. ഇനി അഭിഭാഷക വേഷത്തില്‍ ബിനീഷിനെ കാണാം. കഴിഞ്ഞ ജയില്‍ ഇന്നിങ്‌സില്‍ നിന്നു കിട്ടിയ അനുഭവമാണ് ഈ പുതിയ തീരുമാനത്തിനു പിന്നില്‍ എന്നു തെറ്റിദ്ധരിക്കേണ്ട. നേരത്തേ വക്കീല്‍ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് കേസില്‍ കുടുങ്ങുന്നതും ജയിലില്‍ പോകുന്നതും.

ബിനീഷിനൊപ്പം സഹപാഠികളായിരുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് പുതിയ സംരംഭം. എറണാകുളം ഹൈക്കോടതിയോടു ചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ ഞായറാഴ്ച ഓഫിസ് തുറക്കും. കെട്ടിടത്തിന്റെ 65-1ാം നമ്പര്‍ മുറി ഓഫിസിനായി തയാറായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പി.സി.ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കുമെന്നാണ് വിവരം. കോടിയേരി ബാലകൃഷ്ണന്‍ എത്തില്ല.

2006ല്‍ എന്റോള്‍ ചെയ്തതാണ് മൂവര്‍ സംഘം. ഷോണ്‍ ജോര്‍ജ് രണ്ടു വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. വീട്ടുകാര്‍ക്കും തങ്ങള്‍ അഭിഭാഷക വൃത്തിയിലേക്കു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നു ഷോണ്‍ പറയുന്നു. രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങളൊന്നും സംരംഭത്തെ ബാധിക്കുന്നതല്ലെന്നും ഇവര്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7