രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു; വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി. പാര്‍ലമെന്റ് അംഗീകരിച്ച ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദായി.

നവംബര്‍ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ബില്ലിന്മേല്‍ ചര്‍ച്ച നടത്താത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

ഇതിനു ശേഷം നടപടിക്രമങ്ങളുടെ ഭാഗമായാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഈ ബില്ലിന്മേല്‍ രാഷ്ട്രപതി ഒപ്പിടുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7