കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തിവരുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് (202122) ഓൺലൈനായി അപേക്ഷിക്കാം. സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്, ജില്ലാ മെറിറ്റ് സ്കോളർഷിപ്പ്, സംസ്ഥാന മെറിറ്റ് സ്കോളർഷിപ്പ്, ഹിന്ദി സ്കോളർഷിപ്പ്, സംസ്കൃത സ്കോളർഷിപ്പ്, മുസ്ലിം/പെൺകുട്ടികൾക്കുള്ള നാടാർ സ്കോളർഷിപ്, മ്യൂസിക്-ഫൈനാർട്സ് സ്കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റായ www.dcescholarship.kerala.gov.in വഴി നവംബർ 30ന് മുമ്പ് അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിച്ച ശേഷം രജിസ്ട്രേഷൻ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ ഏഴിനു മുമ്പ് സ്ഥാപന മേധാവിക്കു സമർപ്പിക്കണം. സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി ഡിസംബർ 15നകം അപേക്ഷകൾക്ക് അംഗീകാരം നൽകണം. കൂടുതൽ വിവരങ്ങൾക്ക് 94460 96580, 94467 80308, 0471 2306580.
സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
Similar Articles
ആദ്യം ചീരക്കറിയിൽ വിഷം കലർത്തി നൽകി, മരിച്ചില്ലെന്നു കണ്ടതോടെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു, ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം മൃതദേഹം റോഡ് സൈഡിലുപേക്ഷിച്ചു, വഴിത്തിരിവായത് എഴുത്തും വായനയുമറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പ്-...
പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചീരക്കറിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ...
ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നു കുറ്റക്കാരനെന്ന്, പ്രതി ചെയ്തിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം- കോടതി, താൻ രുദ്രാക്ഷം ധരിക്കുന്നയാൾ… ഇങ്ങനെയൊന്നും ചെയ്യാൻതനിക്ക് സാധിക്കില്ല… ആർജി കർ മെഡിക്കൽ കോളേജ് കൊലക്കേസ് പ്രതി- ശിക്ഷാവിധി തിങ്കളാഴ്ച
കൊൽക്കത്ത: ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും...