കീം മൂന്നാംഘട്ട അലോട്ട്‌മെന്റ്: 15 വരെ പ്രവേശനം നേടാം

എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഈ അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോളേജുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന അവസാന അലോട്ട്മെന്റ് ആണ്.

അലോട്ട്മെന്റ് ലഭിച്ചവർ 15ന് വൈകീട്ട് നാലിന് മുൻപായി ഫീസടച്ച് കോളേജിൽ പ്രവേശനം നേടണം. പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും. പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുത്തിയ വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രവേശനം നേടുന്നതിന് മുൻപായി അതത് കോളേജുകളുടെ വെബ്സൈറ്റ് പരിശോധിച്ച്, പ്രവേശനം സംബന്ധിച്ച പ്രത്യേക നിർദേശങ്ങൾ ഉണ്ടെങ്കിൽ മനസ്സിലാക്കണം. സർക്കാർ, സർക്കാർ എയ്ഡഡ് എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന തുടർന്നുള്ള അലോട്ട്മെന്റ് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7