കുഞ്ഞിനെ അമ്മ അറിയാതെ ദത്ത്നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പോലീസ് അട്ടിമറിച്ചത് മൂന്ന് പരാതികള്‍. ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ കിട്ടിയ വിവരവും
പോലീസിനെ അറിയിച്ചിരുന്നു എന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞതോടെ പോലീസിന്‍റെ കള്ളക്കളി കൂടുതല്‍ പുറത്തുവന്നു.
സ്വന്തം കുഞ്ഞിനെ കാണാനാല്ലെന്ന് പറഞ്ഞ് പോലീസിന് കിട്ടിയ മൂന്ന് പരാതികളും കേസ് പോലും എടുക്കാതെ തീര്‍പ്പാക്കി. മൂന്നും കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ്. ഏപ്രില്‍ 19 ന് അനുപമ പേരൂര്‍ക്കട പോലീസില്‍ കൊടുത്ത ആദ്യ പരാതി , ഏപ്രില്‍ 29 ന് ഡിജിപിക്ക് കൊടുത്ത പരാതി, മുഖ്യമന്ത്രിക്ക് ജൂലായ് 12 ന് കൊടുത്ത പരാതി
കുഞ്ഞ് ദത്ത് പോകും വരെ പോലീസ് അനങ്ങിയില്ല. അനുപമ പരാതിയില്‍ പറയുന്ന ഒക്ടോബര്‍ 22 ന് രാത്രി കുഞ്ഞിനെ കിട്ടിയെന്ന് ശിശുക്ഷേമ സമിതിയെ അറിയിച്ചതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയാണ്. കുഞ്ഞ് ശിശുക്ഷേമ സമിതിയിലുണ്ടെെന്നറിഞ്ഞിട്ടും പോലീസ് അനങ്ങിയില്ല എന്നതിന് തെളിവാണ് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ ഇന്നലെ പറഞ്ഞത്.
ഇതോടെ ഒരു കാര്യം ഉറപ്പായി. പോലീസ് കുഞ്ഞ് ദത്ത് പോകും വരെ കാത്ത് നില്‍ക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മയുടെ പരാതി പല തവണ കിട്ടിയിട്ടും കുട്ടിയെ കണ്ടെത്താന്‍ ബോധപൂര്‍വം ശ്രമിച്ചില്ല എന്നതിന്‍റെ തെളിവുകള്‍ ഓരോന്നായി പുറത്തുവരികയാണ്.