കോട്ടയത്തിന് അടിയന്തര ധനസഹായം

കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച കോട്ടയത്തിന് അടിയന്തര ധന സഹായം. എട്ടു കോടി അറുപത് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ജില്ലാ കളക്ടർക്ക് അനുവദിച്ചു. അടിയന്തര ദുരിതാശ്വസ പ്രവർത്തനങ്ങള്‍ക്കാണ് പണം അനുവദിച്ചത്. മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ കനത്ത നാശനഷ്ടംമാണ് സംഭവിച്ചിരിക്കുന്നത്. 1706 പേരെ മൂന്നു താലൂക്കുകളിൽ നിന്നും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിച്ച റവന്യു വകുപ്പ് മന്ത്രി കെ രാജൻ മുണ്ടക്കയത്ത് നിന്നും പത്തനംതിട്ട റാന്നിയിലേക്ക് യാത്ര തിരിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്ന് ആറു മണി വരെ കാലവർഷ കെടുതിയിൽ 35 പേർ മരിച്ചുവെന്ന് സർക്കാർ അറിയിച്ചു. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കുഞ്ഞുങ്ങളടക്കം പതിനാറ് പേരാണ് മരിച്ചത്. കൊക്കയാറിൽ മൂന്നു വയസ്സുകാരൻ സച്ചു ഷാഹുലിനെ ഇനിയും കണ്ടെത്താനായിട്ടില്ല. രാത്രിയായതോടെ തിരച്ചിൽ നിർത്തിവച്ചു. പല ഭാഗങ്ങളിലും മഴയക്ക് ഇപ്പോൾ കുറവുണ്ടെങ്കിലും ബുധനാഴ്ചയോടെ വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7