സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലും മഴ കനത്തു
രാത്രിയോടെ വടക്കൻ മേഖലയിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .
മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ അതീവശ്രദ്ധ വേണം .
കാസർകോട് , കണ്ണൂർ , കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയാണ്.
മധ്യകേരളത്തിലും ,തെക്കൻ ജില്ലകളിലും മഴ തുടരുന്നുണ്ട് .
ഗതാഗതം പുനഃസ്ഥാപിച്ചു
മരം വീണതിനെ തുടർന്ന് വയനാട് ചുരത്തിലുണ്ടായ ഗതാഗതം പുനഃസ്ഥാപിച്ചു. മുക്കം കൽപ്പറ്റ സ്റ്റേഷനുകളിലെ അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തിൽ രണ്ടു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഈങ്ങാപ്പുഴയിൽ കടകളിൽ വെള്ളം കയറുന്നു
വ്യാപരികൾ കടകളിൽ നിന്ന് സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു.
തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കനത്ത മഴയുള്ളതിനാൽ ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യത
ചാലിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ.
രാത്രിയോടെ കേരളം മുഴുവൻ മഴ വ്യാപിക്കാൻ സാധ്യത.
മധ്യ തെക്കൻ കേരളത്തിൽ രാത്രിയോടെ വീണ്ടും മഴ ശക്തമാകാൻ സാധ്യത. മലയോര മേഖലയിൽ രാത്രിയിൽ കൂടുതൽ ജാഗ്രത പാലിക്കുക.
നാളെ ഉച്ചയോടെ മഴയുടെ തീവ്രത കുറയാൻ സാധ്യത.