സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും… ഫഹദ്, ഇന്ദ്രൻസ്… മികച്ച നടൻ ആരാവും?

സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും.

ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക. സുഹാസിനി അധ്യക്ഷയായ അന്തിമ സമിതിക്ക് മുന്നിൽ 30 സിനിമകളാണ് എത്തിയത്.

മികച്ച നടൻ, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.

മാലിക്ക്, ട്രാൻസ്,ചിത്രങ്ങളിലൂടെ ഫഹദ് ഫാസിൽ, വേലുകാക്കാ ഒപ്പ് കാ എന്ന ചിത്രത്തില്‍ ഇന്ദ്രൻസ്, അയ്യപ്പനും കോശിയിലെ പ്രകടനത്തിന് ബിജു മേനോൻ, വെള്ളം, സണ്ണി സിനിമകളിലെ ജയസൂര്യ, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണില്‍ സുരാജ് വെഞ്ഞാറമൂട്. എന്നിവരാണ് മികച്ച നടനായുള്ള മത്സരത്തില്‍ ഉള്ളത്.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണില്‍ മികച്ച അഭിനയം കാഴ്ച വച്ച നിമിഷാ സജയൻ, അന്നാ ബെൻ, പാര്‍വതി തിരുവോത്ത്’ ശോഭന എന്നിവരാണ് മികച്ച നടിക്കായി മത്സരിക്കുന്നത്.

വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നിവയാണ് മികച്ച സിനിമകളുടെ പട്ടികയില്‍.

അന്തരിച്ച നടൻ നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകൻ സച്ചി എന്നിവര്‍ക്ക് പുരസ്കാര സാധ്യതയുണ്ട്.

മഹേഷ് നാരായണൻ സിദ്ദർത്ഥ് ശിവ, ജിയോ ബേബി ഉൾപ്പടെ ആറ് സംവിധായകരുടെ രണ്ട് വിതം സിനിമകൾ മത്സരിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഏർപ്പെടുത്തുന്നത്.

കോവിഡ് കാലത്തും സിനിമകൾക്ക് കാര്യമായ കുറവുണ്ടായില്ല.

ആദ്യ റൗണ്ടിൽ എത്തിയ 80 സിനിമകളിൽ നിന്ന് തെരഞ്ഞെടുത്ത 30 സിനിമകളാണ് നടി സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള അന്തിമ ജൂറി അദ്ധ്യക്ഷ പരിഗണിക്കുന്നത്. സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പിശേഷാദ്രി എന്നിവരായിരുന്നു പ്രാഥമിക ജൂറി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7