കള്ളന്റെ വാക്കു കേട്ട് ‘ടിപ്പുവിന്റെ സിംഹാസന’ത്തില്‍ ചന്തിയിട്ട് നിരങ്ങിയവര്‍; മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ ഹരീഷ് പേരടി

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് സിനിമ താരങ്ങളുമായുള്ള ബന്ധത്തെ കുറിച്ചുള്ള പല ചിത്രങ്ങളും വാര്‍ത്തകളും പുറത്തെത്തി. ഈ സാഹചര്യത്തില്‍ ശ്രീനിവാസനെതിരെ വിമര്‍ശനുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷേ പേരടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം:

മോന്‍സണ്‍ എന്ന കള്ളന്റെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയവര്‍,ഇത് ടിപ്പുവിന്റെതാണെന്ന് ഒരു കള്ളന്‍ പറഞ്ഞപ്പോള്‍ ആ സിംഹാസനത്തില്‍ ചന്തിയിട്ട് നിരങ്ങയിവര്‍…ഈ തെമ്മാടിത്തരം മുഴുവന്‍ ചെയ്തതിനു ശേഷം ഇവിടുത്തെ അംഗനവാടി ടീച്ചര്‍മാര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ ഒരു യോഗ്യതയുമില്ലാ എന്ന് പറഞ്ഞ ശ്രീനിവാസന്‍മാര്‍ ഒരു ഉള്ളുപ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു…

കള്ളന്‍മാരുമായി അന്തര്‍ധാര സജീവമാക്കിയ ഇത്തരം ബടുക്കൂസുകളെ ഏതെങ്കിലും റിയാലിറ്റിഷോകളില്‍ കൊണ്ടുവന്ന് അവരുടെ കള്ള സിംഹാസനങ്ങളിലെ ഇരുത്തത്തെ പറ്റിയും വിരലിലണിഞ്ഞ കള്ള മോതിരങ്ങളെ പറ്റിയും അവര്‍ വാനോളം പാടി പുകഴ്ത്തിയ കള്ള മ്യൂസിയങ്ങളെ പറ്റിയും നിങ്ങള്‍ അവരോട് തന്നെ നേരിട്ട് ചോദിച്ച് പൊതു സമൂഹത്തിന്റെ മുന്നില്‍ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കു…അപ്പോള്‍ നിങ്ങളെ അംഗീകരിക്കാം…അതുവരെ സന്തോഷ് പണ്ഡ്റ്റിനോടൊപ്പം…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7