സുരേഷ് ഗോപിയെ അധ്യക്ഷനാക്കി സംസ്ഥാന ബിജെപിയെ ചലിപ്പിക്കാന്‍ കേന്ദ്രനേതൃത്വം നീക്കം നടത്തുന്നു എന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍. സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും താന്‍ അധ്യക്ഷപദം ഏറ്റെടുത്തകാലം മുതല്‍ മാധ്യമങ്ങള്‍ തന്നെ മാറ്റാന്‍ തുടങ്ങിയതാണെന്നു സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞു.
ടിജെ ജോസഫുമായി കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവന ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായമാണ് ബിജെപിക്കുള്ളെതന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിഷപ്പിനെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈഴവ ജിഹാദ് എന്ന സംഭവം കേരളത്തിലില്ല. മുസ്ലീം ജിഹാദ് പാലാ ബിഷപ്പുണ്ടാക്കിയതല്ല, ലോകം മുഴുവനുമുണ്ടെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രേനെ െ്രെകം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഏഴ് ദിവസത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാനും സുരേന്ദ്രനോട് െ്രെകം ബ്രാഞ്ച് നിര്‍ദേശം നല്‍കി. നഷ്ടപ്പെട്ടുവെന്ന് സുരേന്ദ്രന്‍ മൊഴി നല്‍കിയ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുരേന്ദ്രന്റെ മൊഴികളില്‍ പലതും പച്ചക്കള്ളമാണെന്നും െ്രെകംബ്രാഞ്ച് സ്ഥിരീകരിച്ചു. മൊഴികളിലെ പൊരുത്തക്കേട് പരിശോധിക്കാനാണ് ഡിജിറ്റല്‍ തെളിവുകള്‍ െ്രെകം ബ്രാഞ്ച് വീണ്ടും ഒത്തുനോക്കുന്നത്.