ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി യു.എ.ഇ.

ദുബായ്: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു.എ.ഇ. കോവിഡ് കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയ്ക്ക് പുറമെ നേപ്പാൾ, നൈജീരിയ, പാകിസ്താൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കും.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ യു.എ.ഇ. പൗരന്മാർക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളത്. കോവിഡ് കേസുകൾ കുറയുന്നതോടെയാണ് യു.എ.ഇ. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.

ഇന്ത്യയിൽ നിന്ന് ഇതര രാജ്യങ്ങളിൽ കൂടി പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയിൽ യു.എ.യിൽ പ്രവേശിക്കാം എന്നാണ് യു.എ. വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ യു.എ.ഇയിൽ എത്തുന്നവർ ആദ്യ ദിവസവും ഒമ്പതാം ദിവസവും പി.സി.ആർ ടെസ്റ്റിന് വിധേയമാകണം.

അതേസമയം ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തെത്താൻ അനുമതി നൽകുമെന്ന് യു.എ.ഇ. അറിയിച്ചു. നേരത്തെ പാകിസ്താനിൽ നിന്നുള്ള യാത്രക്കാരെ കൊണ്ടു പോകാൻ വേണ്ടി മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular