‘ഉറപ്പാ പണികിട്ടും, ഇവിടെ ഒരു സ്ത്രീയും ഒറ്റക്കല്ല’; ശ്രദ്ധ നേടി ഹ്രസ്വചിത്രം

സ്ത്രീധന പീഡനത്തിൽ പൊറുതിമുട്ടി ജീവിതം ഹോമിക്കുന്നവർ നിരവധിയുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാക്കിയ ഹ്രസ്വചിത്രം.


എസ്തർ അനിലും ശ്രീകാന്ത് മുരളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അയൽപക്കത്തെ വീട്ടിൽ ഭാര്യയെ മർദിക്കുന്ന ഭർത്താവിനോട് ഇനിയും തുടർന്നാൽ ‘പണി കിട്ടും’ എന്നു പറയുന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. ചിത്രത്തിന്‍റെ അവസാനം നടി മഞ്ജു വാര്യരും സ്ത്രീധന സമ്പ്രദായത്തിനെതിരേ സന്ദേശവുമായി എത്തുന്നുണ്ട്.

ഇത് പഴയ കേരളമല്ലെന്നും പണികിട്ടുമെന്നുറപ്പാണെന്നും വീഡിയോയിൽ പറയുന്നു. നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ ആഡ്ഫിലിം മേക്കേഴ്സും നിർമ്മാണത്തിൽ ഭാഗമായിട്ടുണ്ട്‌.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7