സണ്ണി ലിയോണിനൊപ്പം ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ടിന്റെ കമന്റ് ഇങ്ങനെ

സണ്ണി ലിയോണിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ചെമ്പന്‍ വിനോദ് ജോസ്. സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം ‘ഷീറോ’യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ‘വിത്ത് സണ്ണി ലിയോണ്‍ എ ഗുഡ് സോള്‍’ എന്ന ക്യാപ്ഷനോടെയാണ് നടന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളുമായി താരങ്ങളും ആരാധകരും എത്തി. ‘മച്ചാനെ, ഇത് പോരെ അളിയാ’ എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ കമന്‍ഫ്. സൗബിന്‍ ഷാഹിര്‍, മുഹ്‌സിന്‍ പരാരി, ജിനോ ജോസ് എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്.

മധുരരാജയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഷീറോ. ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം.

Similar Articles

Comments

Advertismentspot_img

Most Popular