താടി വളരെയേറെ വളർന്നിരിക്കുന്നു, ദയവായി ഷേവ് ചെയ്യൂ; മോദിക്ക്‌ 100 രൂപ മണിയോർഡർ അയച്ച് ചായക്കടക്കാരൻ, എന്തെങ്കിലും വളര്‍ത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് എന്താവണമെന്നും കത്ത്‌

മുംബൈ: പ്രധാനമന്ത്രിക്കൊരു കത്ത്, കൂടെ മണിയോർഡറായി നൂറുരൂപയും.ലോക്‌ഡൗണിൽ രാജ്യത്തെ അസംഘടിത മേഖല തകർന്നതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ ബാരമതിയിൽനിന്നുള്ള ചായക്കടക്കാരൻ കണ്ടെത്തിയത് തികച്ചും വ്യത്യസ്ത മാർഗമായിരുന്നു.

മഹാരാഷ്ട്ര ബാരമതിയിൽ ചായക്കടനടത്തുന്ന അനിൽ മോറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ മണിയോർഡറായി നൂറുരൂപ അയച്ചത് താടി വടിക്കണമെന്ന അഭ്യർഥനയോടെയാണ്.

‘പ്രധാനമന്ത്രി മോദിയുടെ താടി വളരെയധികം വളർന്നിരിക്കുന്നു. അതേസമയം രാജ്യത്ത്‌ തൊഴിലവസരങ്ങൾ കുറഞ്ഞിരിക്കുന്നു. അദ്ദേഹം എന്തെങ്കിലും വളർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത്‌ തൊഴിൽ അവസരമാകണമെന്ന്‌ ആഗ്രഹിക്കുന്നതിനാലാണ് പണത്തോടൊപ്പം കത്തയച്ചത്‌.

ഒരിക്കൽ കൊവിഡ് വന്നവർക്ക് അടുത്ത പത്ത് മാസത്തേക്ക് വീണ്ടും കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പഠനം

രാജ്യത്ത്‌ വക്‌സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തണം. കോവിഡ്‌ മൂലം മരിച്ചവരുടെ ആശ്രിതർക്ക്‌ അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കണം. ലോക്‌ഡൗണിൽ പ്രതിസന്ധിനേരിടുന്ന കുടുംബങ്ങൾക്ക്‌ 30,000 രൂപ സഹായമായി നൽകണം’ എന്നീ കാര്യങ്ങളും മോറെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Articles

Comments

Advertisment

Most Popular

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്:13,536 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ഇന്ന് 7719 പേര്‍ക്ക് കോവിഡ്;16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...