തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ശക്തമായ പോലിസ് പരിശോധന നടത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ പോലിസ് പരിശോധന ശക്തമാക്കും. രാത്രി 9 മുതല്‍ രാവിലെ അഞ്ച് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി .
കോവിഡ് നിയമം പാലിക്കാത്ത കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ രണ്ട് ദിവസത്തേക്ക് അടച്ചിടും. ഓട്ടോറിക്ഷയില്‍ െ്രെഡവറിന് പുറമേ രണ്ട് ആളുകള്‍ക്ക് സഞ്ചരിക്കാം. ടാക്‌സിയില്‍ െ്രെഡവറിനു പുറമേ മൂന്നുപേര്‍ കുടുംബമാണെങ്കില്‍ കൂടുതല്‍ പേരാകാം.
അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ രാത്രി പുറത്തിറങ്ങാന്‍ അനുവദിക്കു. മരുന്ന് വാങ്ങാനോ ആശുപത്രിയില്‍ പോകാനോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇളവുണ്ടാകും. ഗുഡ്‌സ്, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടിനു നിരോധനമില്ല. ആരോഗ്യപ്രവര്‍ത്തകര്‍, അവശ്യ സര്‍ക്കാര്‍ സര്‍വ്വീസുകള്‍, മീഡിയ, അത്യാവശ്യ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക രാത്രി സഞ്ചരിക്കുന്നതിനു തടസമില്ല. പോലീസ് ആവശ്യപ്പെട്ടാല്‍ ഐഡി കാര്‍ഡ് കാണിക്കണം.
രാത്രി 7.30 ശേഷം സിനിമാ തീയറ്റര്‍, മള്‍ട്ടിപ്ലക്‌സുകള്‍, മാള്‍, ബാര്‍ പ്രവര്‍ത്തിക്കില്ല. ഹോട്ടലുകള്‍, റസ്‌റ്റേറന്റുകള്‍ രാത്രി 9 മണി വരെ. മതപരമായ സ്ഥാപനങ്ങളില്‍ നിയന്ത്രണെ ഉണ്ടാകും. ആചാരങ്ങള്‍ നടത്താന്‍ കുറച്ച് ആളുകള്‍ക്ക് പോകാന്‍ അനുവാദമുണ്ടായിരിക്കും.