ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനമായി; പൊതുജനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാകില്ല

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനമായി. ആന ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാകില്ല. 50-ല്‍ താഴെ മാത്രം ആളുകള്‍ മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

എട്ട് ചെറുപൂരങ്ങളാണ് തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. എല്ലാ കമ്മിറ്റികളും ഒരാനപ്പുറത്ത് ചടങ്ങ് നടത്താമെന്ന തീരുമാനത്തോട് യോജിച്ചു.

ഇതിനിടെ പൂരത്തിന് രാത്രി കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയേക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം ഇത്തവണ പൊതുജനത്തിന് പ്രവേശനമില്ലാതെയും ആഘോഷങ്ങളില്ലാതെയും ചടങ്ങുകള്‍ മാത്രമായി നടത്താനാണ് കഴിഞ്ഞ ദിവസം എടുത്ത തീരുമാനം. വെള്ളിയാഴ്ചയാണ് തൃശ്ശൂര്‍ പൂരം. വാദ്യക്കാര്‍, സംഘാടകര്‍, പാപ്പാന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലീസുകാര്‍ എന്നിവര്‍ മാത്രമായിരിക്കും പങ്കെടുക്കുക. ഇവര്‍ക്കെല്ലാം ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടിവരും. പൊതുജനങ്ങള്‍ പൂരപ്പറമ്പിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള നടപടികള്‍ പോലീസ് ഉടന്‍ തയ്യാറാക്കും. തിരുവമ്പാടി വിഭാഗം ഒരാനയുമായും പാറമേക്കാവ് വിഭാഗം 15 ആനകളുമായും ആയിരിക്കും പങ്കെടുക്കുക.

Similar Articles

Comments

Advertismentspot_img

Most Popular