ഗുരുവായൂര്‍ ദേവസ്വത്തിലെ രണ്ട് ആനകള്‍ ഇടഞ്ഞോടി

ഗുരുവായൂര്‍ ദേവസ്വത്തിലെ രണ്ട് ആനകള്‍ ഇടഞ്ഞോടി. വ്യാപക നാശ നഷ്ടം. അക്ഷയ് കൃഷ്ണ, ഗോകുല്‍ എന്നീ കൊമ്പന്‍മാരാണ് ഇടഞ്ഞോടി പരിസരത്തെ വീട്ടുമതിലുകളും കാര്‍ പോര്‍ച്ചും തകര്‍ത്തത്.ആനത്താവളത്തില്‍ ഇന്ന് രാവിലെ കുളിപ്പിച്ച് ആനകള്‍ക്ക് പട്ട എത്തിച്ച് നല്‍കുന്നതിനിടയിലായിരുന്നു സംഭവം

കൊമ്പന്‍ അക്ഷയ് കൃഷ്ണ കെട്ടുംതറിയിലേക്ക് കൊണ്ട് പോകുന്നതിനിടെ വിരണ്ടോടുകയായിരുന്നു.
ഈസമയം കുളിപ്പിക്കാനായി കിടത്തിയിരുന്ന ഒറ്റകൊമ്പന്‍ ഗോകുലും അക്ഷയ്കൃഷ്ണയുടെ പുറകേ ഓടി.

ആനത്താവളത്തിന്റെ കിഴക്കേ ഗേറ്റ് തകര്‍ത്ത് പുറത്ത് കടന്ന രണ്ട് ആനകളും ഇടവഴികളിലൂടെയും വീട്ടുപറമ്പുകളിലൂടെയും തലങ്ങും വിലങ്ങും ഓടുകയായിരുന്നു.

ആനകള്‍ വരുന്നത് കണ്ട് വീട്ട് മുറ്റത്ത് നിന്നിരുന്ന കുട്ടികളടക്കമുള്ളവര്‍ ഭയന്ന് വീടുകളില്‍ കയറി രക്ഷപ്പെട്ടു. കോട്ടപ്പടി അങ്ങാടിയിലൂടെ ഓടിയ അക്ഷയ്കൃഷ്ണ വടക്കേവീട്ടില്‍ ഗോവിന്ദന്‍കുട്ടിയുടെയും സുധീര്‍ മന്‍സിലില്‍ സുധീറിന്റേയും മതിലുകള്‍ തകര്‍ത്ത് വീട്ടുവളപ്പിലൂടെ ഓടി.

ആള്‍താമസമില്ലാതെ കിടക്കുന്ന മറ്റൊരു പറമ്പിലെ സ്ലാബ് മതിലും തകര്‍ത്ത് മൂന്ന് കിലോമീറ്ററോളം ഓടി ആനത്താവളത്തിനകത്തേക്ക് തിരിച്ച് കയറിയ അക്ഷയ്കൃഷ്ണയെ പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.

ഇതേ സമയം ആനത്താവളത്തിന്റെ പുറകിലെ റോഡിലൂടെ ഓടിയ ഗോകുല്‍ ടെന്‍പ്ലസ് നഗറില്‍ മുളക്കല്‍ ആന്റീസിന്റെ വീട്ടിലെ ഷീറ്റ്‌മേഞ്ഞ കാര്‍ പോര്‍ച്ച് തകര്‍ത്തു. ഷീറ്റ് വീണ് കാറിനും കോട്പാട് സംഭവിച്ചു. സമീപത്തിരുന്ന ബൈക്ക് തട്ടിതെറിപ്പിച്ചു.
വീടിനോട് ചേര്‍ന്നുള്ള ഷീറ്റും ചെടിചട്ടികളും തകര്‍ത്തു. വീടിന്റെ ചുമരുകള്‍ക്ക് നേരിയ തോതില്‍ വിള്ളല്‍ സംഭവിച്ചു.

പുറകേ ഓടിയെത്തിയ പാപ്പാന്മാര്‍മാര്‍ ആനയെ ഇവിടെ വച്ച് തളച്ച് ആനത്താവളത്തിലേക്ക് കൊണ്ടുപോയി.

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...