റജിസ്റ്ററും മെഷീനിലെ വേ‍ാട്ടും ഒത്തുനേ‍ാക്കി; ആകെ വോട്ടിനെക്കാൾ 50 വോട്ട് കൂടുതൽ!

പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 69–ാം നമ്പർ ബൂത്തിൽ രേഖപ്പെടുത്തിയ വേ‍ാട്ടിനെക്കാൾ 50 വേ‍ാട്ടു കൂടുതൽ മെഷീനിൽ കണ്ടെത്തി. മേ‍ാക്പേ‍ാളിങ്ങിലെ വേ‍ാട്ട് നീക്കം ചെയ്യാതെ വേ‍ാട്ടിങ് ആരംഭിച്ചതാണ് ഇതിനു കാരണം. പുലർച്ചെ നടത്തിയ മേ‍ാക് പേ‍ാളിങ്ങിൽ 50 വേ‍ാട്ടുകൾ രേഖപ്പെടുത്തിയിരുന്നു. പിന്നീട് വിവിപാറ്റിൽ നിന്ന് അവ ഒഴിവാക്കിയെങ്കിലും കൺട്രേ‍ാൾ യൂണിറ്റിൽ നിന്ന് ഒഴിവാക്കിയില്ല.

വേ‍ാട്ട് രേഖപ്പെടുത്തിയവരുടെ റജിസ്റ്ററും മെഷീനിലെ വേ‍ാട്ടും ഉച്ചയേ‍ാടെ ഒത്തുനേ‍ാക്കിയപ്പേ‍ാഴാണ് പ്രശ്നം ശ്രദ്ധിച്ചത്. നിലവിലുള്ള സ്ഥിതിയിൽ അതു നീക്കം ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. വേ‍ാട്ടെണ്ണുമ്പേ‍ാൾ ഈ 50 വേ‍ാട്ടുകൾ ഒഴിവാക്കുകയാണ് ചെയ്യുക. കമ്മിഷൻ ഒബ്സർവർ, മണ്ഡലം റിട്ടേണിങ് ഒ‍ാഫിസർ അർജുൻ പാണ്ഡ്യൻ എന്നിവർ ബൂത്തിലെത്തി നടപടികൾ പരിശേ‍ാധിച്ച് സാങ്കേതിക പ്രശ്നം വിലയിരുത്തി.

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...