72കാരി ക്വാറന്റീന്‍ ലംഘിച്ചു വോട്ട് ചെയ്യാനെത്തി; പണികിട്ടിയത് 230ലേറെ വോട്ടര്‍മാരും അഞ്ച് ഉദ്യോഗസ്ഥരും

കൊട്ടിയം : കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ചു വോട്ട് ചെയ്യാനെത്തിയത് മൂലം 230ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോകേണ്ട അവസ്ഥ. ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എല്‍.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124ാം നമ്പര്‍ ബൂത്തിലാണ് 72കാരി വോട്ട് ചെയ്യാന്‍ എത്തിയത്.

ഇരവിപുരം സെന്റ് ജോസഫ് നഗറിലെ താമസക്കാരിയായ ഇവര്‍ക്ക് മാര്‍ച്ച് 28ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ വോട്ട് ചെയ്ത് മടങ്ങിയതിനുശേഷം 12.30ഓടെ വിവരം ആശാ വര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് സംഭവം അറിയുന്നത്.

തുടര്‍ന്ന്, പോളിങ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കി. വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമനമ്പര്‍ പരിശോധിച്ച് വോട്ടു ചെയ്തവരുടെ മേല്‍വിലാസം കണ്ടെത്തി ഇവരെയും ക്വാറന്റൈനിലാക്കും. ആരോഗ്യവകുപ്പ് അധികൃതര്‍ ഇരവിപുരം പോലീസിന് പരാതി നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular