തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറിൽ സംസ്ഥാനത്ത് പോളിംഗ് ബൂത്തുകളിൽ വൻ തിരക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറിൽ സംസ്ഥാനത്ത് പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വലിയ തിരക്ക്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ മികച്ച പോളിംഗ് ശതമാനത്തിലേക്ക് തന്നെ സംസ്ഥാനം എത്തുമെന്ന സൂചനകളാണ് കിട്ടുന്നത്.

140 മണ്ഡലങ്ങളിലും ഏതാണ്ട് എല്ലാ ബൂത്തുകൾക്ക് മുന്നിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെ കാണാനാകുന്നുണ്ട്. പ്രത്യേകിച്ച് എൽഡിഎഫും യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം മത്സരിക്കുകയും ത്രികോണ മത്സരത്തിന്‍റെ ചൂട് നിലനിൽക്കുകയും ചെയ്യുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

പൊതുവെ പോളിംഗ് ശതമാനം മന്ദഗതിയിൽ പുരോഗമിക്കാറുന്ന തിരുവനന്തപുരം അടക്കമുള്ള നഗരപ്രദേശങ്ങളിൽ പോലും വലിയ ക്യൂവാണ് അതി രാവിലെ മുതൽ ഉണ്ടായിരുന്നത്.തിരുവനന്തപുരം പത്തനംതിട്ട എറണാകുളം പാലക്കാട് കോട്ടയം ജില്ലയിലൊക്കെ 17 ശതമാനം പോളിംഗ് പിന്നിട്ടിട്ടുണ്ട്. പാലക്കാട്ട് 18 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
പത്ത് മണിക്ക് സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ് ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്:

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...