വേണ്ടാന്ന് പറഞ്ഞാലും തലശ്ശേരിയില്‍ നസീറിന് തന്നെ വോട്ട് ; ജില്ലാ നേതൃത്വത്തെ തള്ളി മുരളീധരന്‍

തിരുവനന്തപുരം: തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരൻ. സി.ഒ.ടി.നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനഃസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ബിജെപി പ്രവർത്തകർക്ക് യാതൊരു ആശയകുഴപ്പവും ഇല്ലെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയിൽ ജില്ലാ നേതൃത്വത്തേക്കാളും വലുതാണ് സംസ്ഥാന പ്രസിഡന്റ്. സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് സി.ഒ.ടി.നസീറിന് വോട്ട് ചെയ്യാനാണ് അതിനപ്പുറം ഒന്നും പറയാനില്ല മുരളീധരൻ പറഞ്ഞു.

തലശ്ശേരിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എതിരേ മനഃസാക്ഷിക്ക് വോട്ടുചെയ്യാനായിരുന്നു ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി നേതാവ് സി.ഒ.ടി. നസീർ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബി.ജെ.പി. ജില്ലാ നേതൃത്വം പുതിയ തീരുമാനമെടുത്തത്. ഈ തീരുമാനമാണിപ്പോൾ കേന്ദ്ര വി.മുരളീധരൻ തള്ളി പറഞ്ഞിരിക്കുന്നത്.

നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്നാണ് തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥി ഇല്ലാതായാത്. കഴിഞ്ഞ തവണ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവുമധികം വോട്ട് ലഭിച്ച മണ്ഡലമാണ് തലശ്ശേരി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7