മുല്ലപ്പള്ളിയെ തള്ളി ഉമ്മന്‍ചാണ്ടി; മഞ്ചേശ്വരത്ത് ബിജെപിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കും

കോട്ടയം: മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫ് പിന്തുണ തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മൻചാണ്ടി. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് സാധിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കഴിഞ്ഞ തവണ സാധിച്ചിട്ടുണ്ട്. ഇത്തവണയും സാധിക്കും. ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവരെ പരാജയപ്പെടുത്തക എന്നത് കോൺഗ്രസിന്റെ മുഖ്യ ലക്ഷ്യമാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

ആർ.എസ്.എസിനും ബി.ജെ.പി.ക്കുമെതിരേ മഞ്ചേശ്വരത്ത് എൽ.ഡി.എഫുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറാണെന്നും യു.ഡി.എഫിനെ പിന്തുണയ്ക്കാൻ എൽ.ഡി.എഫ്. തയ്യാറുണ്ടോയെന്നാണ് അറിയേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം ചോദിക്കുകയുണ്ടായി. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർഥിയെ സി.പി.എം. നിർത്തിയതുതന്നെ ബി.ജെ.പി.യെ സഹായിക്കാനാണ്. അതുകൊണ്ടുതന്നെ നിങ്ങൾ നീക്കുപോക്കിന് തയ്യാറാകില്ലെന്ന് അറിയാമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7