മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 13,165 പേര്‍ കൂടി രോഗമുക്തി നേടുകയും 132 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ ഇതുവരെ 25,33,026 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22,47,495 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 53,589 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. നിലവില്‍ 2,30,641 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
പുണെ ജില്ലയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 5,722 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ പുണെയില്‍ മാത്രം രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 9,640 ആയിട്ടുണ്ട്.
പുണെയില്‍ ഇതുവരെ 4,79,521 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4,27,400 പേര്‍ രോഗമുക്തി നേടി. നിലവില്‍ 42,650 സജീവ കേസുകളാണ് ജില്ലയിലുള്ളത്.