എംഎസ് ധോണിയുടെ എല്ലാ റെക്കോർഡുകളും ഋഷഭ് പന്ത് തകർക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മോറെയുടെ പ്രവചനം. പരമ്പരയിൽ താരത്തിൻ്റെ ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിംഗും പ്രശംസിക്കപ്പെട്ടിരുന്നു.
“എന്തുകൊണ്ട് പന്ത് ഇന്ത്യയിൽ നേരത്തെ കളിച്ചില്ല എന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെടാറുണ്ട്. ഇംഗ്ലണ്ടിലെ ആദ്യ പരമ്പരയിൽ തന്നെ പന്ത് നന്നായി കളിച്ചിരുന്നു. (3 ടെസ്റ്റുകളിൽ നിന്ന് 15 ക്യാച്ചുകൾ). 2018-19ൽ ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിലും മികച്ച പ്രകടനം നടത്തി. (4 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 20 ക്യാച്ചുകൾ). പക്ഷേ, ഇന്ത്യയിൽ കളിക്കുമ്പോൾ അയാളെ വിക്കറ്റ് കീപ്പ് ചെയ്യാൻ അവർ അനുവദിക്കില്ല.”- ന്യൂസ്18നു നൽകിയ അഭിമുഖത്തിൽ മോറെ പറഞ്ഞു.
“ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ കളിക്കാത്തിടത്തോളം അയാൾ പഠിക്കില്ല. ഇത്തവണ, അയാൾക്ക് അതിന് അവസരം ലഭിച്ചു. ഇത്തരം പിച്ചുകളിൽ കളിക്കാൻ തുടങ്ങിയാൽ, അയാൾ അത് പഠിക്കും. പന്തിന് വെറും 23 വയസ്സേയുള്ളൂ. ഇന്ത്യയിൽ അവസരം നൽകാതെ വിദേശത്ത് മാത്രം അദ്ദേഹത്തെ വിക്കറ്റ് കീപ്പിംഗിനു നിയോഗിച്ചാൽ അയാളുടെ വളർച്ച മുരടിക്കും. എല്ലാ ദിവസവും നിങ്ങൾ പഠിക്കും. വ്യത്യസ്തമായ പിച്ചുകളിൽ കീപ്പ് ചെയ്യുമ്പോൾ പഠിക്കും. ഇന്ത്യക്കുള്ള ലോകോത്തര സ്പിന്നർമാരുടെയും പേസർമാരുടെയും പന്തുകൾ കീപ്പ് ചെയ്ത് പഠിക്കും. നിരീക്ഷണത്തിലൂടെ പഠിക്കണം. അയാൾ ധോണിയുടെ എല്ലാ റെക്കോർഡുകളും തകർക്കും. “- മോറെ കൂട്ടിച്ചേർത്തു.
Leave a Comment