വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി സര്‍ക്കാര്‍

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. 448 രൂപയ്ക്ക് പരിശോധന നടത്താൻ സ്വകാര്യ കമ്പനിക്ക് ടെണ്ടർ നല്കി.

24 മണിക്കൂറിനകം പരിശോധനാ ഫലം നല്കാത്ത ലാബുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. നിലവിലുള്ള ലാബ് സംവിധാനങ്ങളിലൂടെ ആർടിപിസിആർ പരിശോധനകളുടെ എണ്ണം കൂട്ടുക പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് സ്വകാര്യ കമ്പനിക്ക് പുറം കരാർ നല്കാനുള്ള തീരുമാനം.

സാൻഡോർ മെഡിക്കൽസ് എന്ന സ്ഥാപനത്തിനാണ് കരാർ. നിലവിൽ 1700 രൂപയ്ക്ക് ചെയ്യുന്ന പരിശോധന 448 രൂപയ്ക്ക് ചെയ്യാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ജില്ലാ ഭരണാധികാരികൾ നിർദേശിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ യൂണിറ്റുകളെത്തി പരിശോധന നടത്തും. വിമാനത്താവളങ്ങിലെ ആർടിപിസിആർ പരിശോധനാ ചുമതലയും ഇതേ കമ്പനിക്കാണ്.

ആവശ്യമെങ്കിൽ ടെണ്ടറിൽ രണ്ടും മൂന്നു സ്ഥാനത്തു വന്ന കമ്പനികളെക്കൂടി ഉൾപ്പെടുത്തി പരിശോധന വിപുലമാക്കും.

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...