മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധവുമായി ബന്ധപ്പെട്ട് ഭക്ഷ്യസംസ്‌കാരണ ഫാക്ടറി സ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. ഇ.എം.സി.സിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കുമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. വിവാദത്തിനു പിന്നില്‍ രാഷ്ട്രീയ ബ്ലാക്ക്‌മെയില്‍ ആണെന്ന മന്ത്രിയുടെ മുന്‍ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ അന്വേഷിക്കാന്‍ സമയമില്ലെന്നായിരുന്നു മറുപടി.

മുഖ്യമന്ത്രിയെ ആര്‍ക്കു വേണമെങ്കിലും ക്ലിഫ് ഹൗസില്‍ പോയി കണ്ട് ചര്‍ച്ച നടത്താം. അതില്‍ ആവശ്യമില്ലാത്ത വ്യാഖ്യാനം വേണ്ട. കരാറുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ല.

കേന്ദ്രമന്ത്രി വി.മുരളീധരന് ഒരു രഹസ്യം കിട്ടാല്‍ പോക്കറ്റില്‍ വയ്ക്കുകയാണോ വേണ്ടത്, ഞങ്ങളെ അറിയിക്കേണ്ടേ? ഇ..എം.സി.സി വ്യാജമാണെന്ന് മുരളീധരനെ അറിയിച്ചിട്ടുണ്ടാകും. ഞങ്ങളെ അറിയിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത വ്യാജ കമ്പനിയാണെന്നും സ്ഥിരമായ മേല്‍വിലാസം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ന്യുയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നുവെന്നും ആ വവിരം കൈമാറി നാല് മാസം കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ കമ്പനിയുമായി കരാറുണ്ടാക്കിയതെന്നും മുരളീധരന്‍ വെളിപ്പെടുത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular