കൊല്‍ക്കത്ത: തൃണമൂല്‍-ബിജെപി സംഘര്‍ഷം മുറുകുന്ന ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കേന്ദ്ര സേനയെ വിന്യസിക്കുന്നു. കേന്ദ്ര സേനയുടെ ആദ്യ സംഘം വരുംദിവസങ്ങളില്‍ ബംഗാളിലെത്തുമെന്നാണ് വിവരം.
പതിവ് രീതി അനുസരിച്ച്, സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷമാണ് കേന്ദ്ര സേനയെ രംഗത്തിറക്കാറുള്ളത്. എന്നാല്‍ ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് 125 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കാനാണ് നീക്കം. ഇതില്‍ 12 കമ്പനി വരും ദിവസങ്ങളില്‍ ബംഗാളിലെത്തും. ഫെബ്രുവരി 25 ഓടെ 113 കമ്പനി സേനയും അവര്‍ക്കൊപ്പം ചേരും. ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവയുടെ സൈനികരാണ് കൂടുതലായി ബംഗാളിലെത്തുക.
അടുത്തിടെ ബംഗാളില്‍ ക്രമസമാധാന നില വഷളായിരിക്കുകയാണ്. തൃണമൂല്‍ മന്ത്രി സാക്കിര്‍ ഹുസൈനുനേരെ ബോംബ് ആക്രമണമുണ്ടായിരുന്നു. ബിജെപിയുടെ ചില നേതാക്കളും ആക്രമണത്തിന് ഇരയായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Leave a Comment