മിഷന്‍ ഇന്ദ്രധനുഷിന്റെ മൂന്നാം ഘട്ടത്തിന് ആരംഭം കുറിച്ചു

ന്യൂഡല്‍ഹി:ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ഇന്ദ്രധനുഷ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ആരംഭം. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മിഷന്‍ ഇന്ദ്രധനുഷ് 3.0 പോര്‍ട്ടലും അദ്ദേഹം ലോഞ്ച് ചെയ്തു. 2014 ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ മിഷന്‍ ഇന്ദ്രധനുഷിന് തുടക്കം കുറിച്ചത്.

രണ്ട് ഭാഗങ്ങളായാണ് ഇന്ദ്രധനുഷ് പദ്ധതിയുടെ മൂന്നാം ഘട്ടം ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 250 ജില്ലകള്‍ ഈ ഘട്ടത്തില്‍ പ്രതിരോധ മരുന്ന് വിതരണ ദൗത്യത്തിന് കീഴില്‍ വരും.

പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച വിവരം ഹര്‍ഷ വര്‍ദ്ധന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ് ശമിക്കാത്ത സാഹചര്യത്തില്‍ മിഷന്‍ ഇന്ദ്രധനുഷിന് ഏറെ പ്രധാന്യമുണ്ടെന്ന് ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment