വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയോട് അടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പ്രകൃയ ഊര്‍ജ്ജിതമായി മുന്നോട്ടുപോകുന്നതായി കണക്കുകള്‍. ജനുവരി മധ്യത്തില്‍ വാക്‌സിനേഷന്‍ ആരംഭിച്ചശേഷം ഇതുവരെ ഒരു കോടിയോളംപേര്‍ കുത്തിവയ്‌പ്പെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3,17,190 പേര്‍ ഇന്നലെ വാക്‌സിനേഷന് വിധേയരായിരുന്നു. ഇതോടെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 98 ലക്ഷം പിന്നിട്ടു.വാക്സിന്‍ വിതരണത്തിന് ഇതുവരെ 2,10,809 സെഷനുകള്‍ സംഘടിപ്പിച്ചു. 4,64,932 ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചിട്ടുണ്ട്. 62,34,635 ആരോഗ്യ പ്രവര്‍ത്തകരാണ് പുതുതായി വാക്‌സിനേഷന്‍ പദ്ധതിക്ക് കീഴില്‍വന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമേ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 31,46,956 പേരും ആദ്യ ഡോസ് കുത്തിവച്ചു. ഫെബ്രുവരി ആദ്യവാരം മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഒഴികെയുള്ള മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7