മമതയെ വെല്ലുവിളിച്ച് അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാക്‌പോര് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ ഭരണത്തെ തൂത്തെറിയുമെന്ന് അമിത് ഷാ തുറന്നടിച്ചു. ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെയാണ് മമതയ്‌ക്കെതിരെ ഷാ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

ബംഗാളില്‍ പ്രചാരണത്തിന് വന്നത് മമതയുടെ ഭരണത്തെ തൂത്തെറിയാനാണ്. ഒരു സംസ്ഥാനത്തെ പതനത്തിന്റെ അങ്ങേയറ്റത്തേക്കാണ് മമത കൊണ്ടെത്തിച്ചത്. അതിര്‍ത്തിയില്‍ മതഭീകരതയും നുഴഞ്ഞുകയറ്റവും കള്ളക്കടത്തും മമത വളര്‍ത്തി. പ്രതിപക്ഷത്തെ ഒരു വിധത്തിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. എതിര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ കൊന്നുതള്ളാനും അവര്‍ ചുക്കാന്‍ പിടിക്കുന്നു. ഇതിനെതിരെ പശ്ചിമബംഗാളിലെ പ്രബുദ്ധ ജനത വിധിയെഴുതും. അവര്‍ ബി.ജെ.പിക്കൊപ്പം അണിചേരാന്‍ പോകുകയാണ്- ഷാ പറഞ്ഞു.

സുവര്‍ണ്ണ ബംഗാളാണ് ബി.ജെ.പി. മുന്നില്‍വയ്ക്കുന്നത്. പിതാമഹന്‍മാരുടെ ബംഗാളിന്റെ എല്ലാ ഗരിമയോടെയുംകൂടി സംസ്ഥാനം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7