മ്യാന്‍മറില്‍ പ്രതിഷേധത്തിനിടെ സ്ത്രീക്ക് വെടിയേറ്റു

യാങ്കൂണ്‍: മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ സുരക്ഷാ സേന നടത്തി വെടിവയ്പ്പില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

മ്യാന്‍മര്‍ തലസ്ഥാനമായ നയ് പീ തോയിലാണ് പ്രതിഷേധം ശക്തമാകുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസും സൈന്യവും ജലപീരങ്കിയും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ചവെന്നാണ് വിവരം. ഭരണകക്ഷിയായ എന്‍.എല്‍.ഡിയുടെ ആസ്ഥാനം സൈന്യം ഇന്നലെ റെയ്ഡ് ചെയ്തിരുന്നു. ആസ്ഥാന മന്ദിരത്തിന്റെ പ്രധാന വാതില്‍ തകര്‍ത്താണ് റെയ്ഡ് സുരക്ഷാ സേന അകത്ത് കടന്നത്.

തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി എന്‍.എല്‍.ഡി അധികാരമേല്‍ക്കാനിരിക്കെയാണ് സൈനിക അട്ടിമറി നടന്നത്. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചായിരുന്നു സൈനിക നടപടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7