തൊഴില്‍ തട്ടിപ്പ്: ഇടനിലക്കാരിയായത് സി.പി.എമ്മിന് വേണ്ടി; പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കുക ലക്ഷ്യമാണ്; സി.പി.എമ്മിന് തന്നെ പേടി

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദരേഖയുടെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്. തൊഴില്‍ തട്ടിപ്പിന് ഇരയായ ആളുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തെത്തിയിട്ടുള്ളത്. തൊഴില്‍ തട്ടിപ്പിന് ഇടനിലക്കാരിയായത് സി.പി.എമ്മിന് ഗുണമാകാന്‍ വേണ്ടിയാണ്. പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കുകയും ലക്ഷ്യമാണ്. സി.പി.എമ്മിന് തന്നെ പേടിയാണെന്നും ശബ്ദരേഖയിലുണ്ട്.

ഞാന്‍ ഇപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് പാര്‍ട്ടിയെ ആയതുകൊണ്ട്, അവരുടെ ഒരു അജണ്ടയുണ്ട്. അതായത് ഒരു വീട്ടില്‍ ഒരാള്‍ക്ക് എന്തെങ്കിലും കൊടുത്താല്‍ ആ വീട്ടുകാര്‍ ഈ പാര്‍ട്ടിക്കാരുടെ കൂടെ നില്‍ക്കും. അതൊന്ന്. രണ്ടാമത് അതുവഴി അവര്‍ക്ക് കുറച്ച് പാര്‍ട്ടി ഫണ്ട് സ്വരൂപിക്കുകയും ചെയ്യാം. പിന്നെ ഇതിന്റെ ഒരു 50 പെര്‍സെന്റ് പാര്‍ട്ടി ഫണ്ട്. പിന്നെ ബാക്കിയുള്ളത് സ്റ്റാഫിനുമാണ് പോകുന്നത്. അവരെ സപ്പോര്‍ട്ട് ചെയ്യുന്ന സ്റ്റാഫിന് ഒരു പാക്കേജ് സിസ്റ്റം പറയുന്നുണ്ട്. ഞാന്‍ ആയതു കൊണ്ടാണ് വളരെ ഇതായിട്ട് ഇത് ചെയ്തത്. എന്താണെന്നറിയാമോ എന്നെ ചെറിയ തരത്തില്‍ പേടി ഉള്ളതു കൊണ്ട്. പറഞ്ഞ കാര്യം മനസ്സിലായോ. സിറ്റുവേഷന്‍സ് എന്തെങ്കിലും ക്രിയേറ്റ് ചെയ്യപ്പെടുമോ എന്ന ടെന്‍ഷന്‍ കൊണ്ടാണ്. അതു ഞാന്‍ യൂസ് ചെയ്യുന്നുവെന്നേ ഉള്ളൂ. പിഴിഞ്ഞെടുക്കുക എന്നുള്ള സിസ്റ്റം മാത്രമേ ഉള്ളൂ- ശബ്ദരേഖയില്‍ പറയുന്നു.

ബിവറേജസ് കോര്‍പറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിന്‍കര സ്വദേശികളില്‍നിന്ന് പണം തട്ടിയെടുത്തു എന്നാണ് സരിതയ്ക്കും കൂട്ടാളികള്‍ക്കും എതിരെയുള്ള കേസ്. കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് പരാതിക്കാര്‍ ശബ്ദരേഖയുടെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം ശബ്ദരേഖ വ്യാജമാണെന്നും അതിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും സരിത എസ്. നായര്‍ പ്രതികരിച്ചു. ശബ്ദരേഖയിലെ ശബ്ദം സരിതയുടേത് എന്നു തോന്നുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍- എത്രയോ മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ മറ്റുള്ളവരുടെ ശബ്ദം അനുകരിക്കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി.

#saritha_nair #cpm #latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7