ന്യൂഡല്‍ഹി: റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റായ ഐആര്‍സിടിസി നടപ്പിലാക്കുന്ന ബസ് ബുക്കിംഗ് സംവിധാനത്തിന് മികച്ച പ്രതികരണം. റെയില്‍വേയെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ സംവിധാനമെന്ന് ഭൂരിഭാഗംപേരും പറയുന്നു.
22 സംസ്ഥാനങ്ങളിലായി അന്‍പതിനായിരത്തിലധികം സ്വകാര്യ ബസ് ഉടമകളും പൊതുഗതാഗത സംവിധാനങ്ങളും സഹകരിക്കുന്ന സേവനമാണ് ഐആര്‍സിടിസിയുടെ ബസ് ബുക്കിംഗ്. കെഎസ്ആര്‍ടിസി, യുപിആര്‍ടിസി, എപിഎസ്ആര്‍ടിസി, ജിഎസ്ആര്‍ടിസി, ഒഎസ്ആര്‍ടിസി തുടങ്ങിയ സംസ്ഥാന ട്രാന്‍സ്പോര്‍ട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ജനുവരി 29 മുതല്‍ ബസ് ബുക്കിംഗ് സേവനങ്ങള്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ആരംഭിച്ചിരുന്നു. വെബ്സൈറ്റില്‍ ലോഗ് ചെയ്തശേഷം ഉപഭോക്താക്കള്‍ വ്യക്തി വിവരങ്ങളും യാത്രാ വിശദാംശങ്ങളും നല്‍കണം. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ബസുകളും സീറ്റുകളും തെരഞ്ഞെടുക്കാം. ഒരു ഇടപാടില്‍ പരമാവധി ഒരാള്‍ക്ക് ആറ് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നതിന് മുന്‍പ് ബസുകളുടെ ചിത്രങ്ങള്‍ കാണാനും വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. ബസ് ബുക്കിംഗ് സേവനം മാര്‍ച്ച് ആദ്യം മൊബൈല്‍ ആപ്പിലും ഉള്‍ക്കൊള്ളിക്കുമെന്ന് ഐആര്‍സിടിസി അറിയിച്ചു.
#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online.com