24 മണിക്കൂറിനുള്ളില്‍ 11,713 പേര്‍ക്ക് കൂടി കോവിഡ്

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,713 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 പേര്‍ കൂടി മരിച്ചു. ഇതുവരെ 1,08,14,304 പേര്‍ കോവിഡ് ബാധിതരായപ്പോള്‍, 1,54,918 പേര്‍ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്നലെ 14,488 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 1,05,10,769 ആണ്. നിലവില്‍ 1,48,590 പേരാണ് ചികിത്സയിലുള്ളത്.

54,16,849 പേര്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 20,06,72,589 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 7,40,794 ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി.

കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞതോടെ ഡല്‍ഹിയില്‍ ആറ് ആശുപത്രികളെ സര്‍ക്കാര്‍ പൂര്‍ണ്ണമായും ‘നോണ്‍-കോവിഡ്’ ആശുപത്രികളായി പ്രഖ്യാപിച്ചു. അഞ്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ മാറ്റിവച്ചിരുന്ന കോവിഡ് ബെഡുകളുടെ എണ്ണവും വെട്ടിക്കുറച്ചുകൊണ്ട് ഡല്‍ഹി ആരോഗ്യവകുപ്പ് ഉത്തരവിറക്കി.

ഗുരു തേജ് ബഹാദൂര്‍, ദീന്‍ ദയാല്‍ ഉപാധ്യായ, ദീപ് ചന്ദ് ബന്ധു, സഞ്ജയ് ഗാന്ധി മെമ്മോറിയല്‍, ആചാര്യ ശ്രീ ഭിക്ഷു, എസ്.ആര്‍.സി എന്നീ ആശുപത്രികളെയാണ് കോവിഡ് ചികിത്സയില്‍ നിന്ന് ഒഴിവാക്കിയത്. ലോക് നായക് (300 ബെഡ്), രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി (500 ബെഡ്), ഡോ.ബാബ സാഹേബ് അംബേദ്കര്‍ (50 ബെഡ്), ബുരാരി (320 ബെഡ്), അംബേദ്കര്‍ നഗര്‍ (300 ബെഡ്), എന്നീ ആശുപത്രികളിലാണ് കോവിഡ് ബെഡുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular