കേന്ദ്രീയ വിദ്യാലയം പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയം വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയുടെ തീയതിയാണ് പ്രഖ്യാപിച്ചത്.

മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും കേന്ദ്രീയ വിദ്യാലയത്തിലെ പരീക്ഷകള്‍. അന്തിമ ഫലം മാര്‍ച്ച് 31ന് പ്രഖ്യാപിക്കും. പരീക്ഷ ഓണ്‍ലൈനായി നടത്താനാണ് തീരുമാനിച്ചത്. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമാകാത്ത കുട്ടികള്‍ക്ക് മാത്രമായി എഴുത്തുപരീക്ഷ നടത്തും. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ 10, 12 ക്ലാസ്സുകളുടേതിന് സമാനമായിരിക്കും. ഈ ക്ലാസുകാര്‍ക്ക് മൂന്ന് മണിക്കൂറാകും പരീക്ഷ.

ഓരോ ക്ലാസിനുമായി കുറഞ്ഞത് നാല് സെറ്റ് ചോദ്യപേപ്പറുകള്‍ തയാറാക്കണമെന്നും പരീക്ഷകള്‍ക്കായി വ്യത്യസ്ത സമയ ക്രമം നിശ്ചയിക്കണമെന്നും നിര്‍ദേശമുണ്ട്. ഓഫ്ലൈനായി പരീക്ഷയെഴുതാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ അനുമതി പത്രം വേണം. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ അധ്യായന വര്‍ഷമാരംഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular