പാതി മീശ വടിച്ച് ഞാന്‍ കളിക്കാനിറങ്ങും; പൂജാരയെ വെല്ലുവിളിച്ച്‌ അശ്വിന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ടീം അംഗം ചേതേശ്വർ പൂജാരയെ രസകരമായ ഒരു ചലഞ്ചിന് ക്ഷണിച്ചിരിക്കുകയാണ് സ്പിന്നർ ആർ. അശ്വിൻ.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ ഏതെങ്കിലും ഇംഗ്ലണ്ട് സ്പിന്നർക്കെതിരേ പൂജാര ക്രീസ് വിട്ടിറങ്ങി സ്കിസ് നേടിയാൽ താൻ പാതി മീശ വടിച്ച് കളിക്കാനിറങ്ങുമെന്നാണ് അശ്വിന്റെ വെല്ലുവിളി.

സ്വന്തം യൂട്യൂബ് ചാനലിൽ ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോറുമൊത്തുള്ള സംഭാഷണത്തിനിടെയാണ് അശ്വിൻ പൂജാരയെ ചലഞ്ച് ചെയ്തിരിക്കുന്നത്.

പൂജാര ഒരു സ്പിന്നർക്കെതിരേ ക്രീസ് വിട്ടിറങ്ങി സിക്സ് നേടുന്നത് നമുക്ക് എന്നെങ്കിലും കാണാൻ സാധിക്കുമോ എന്നായിരുന്നു റാത്തോറിനോട് അശ്വിന്റെ ചോദ്യം.

അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒരിക്കലെങ്കിലും ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്സ് അടിച്ചു നോക്കാൻ താൻ പൂജാരയോട് പറയുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന് അതൊന്നും ബോധ്യമായിട്ടില്ല. അതിനെ എതിർക്കാൻ വലിയ കാരണങ്ങളാണ് പൂജാര പറയുന്നത് എന്നായിരുന്നു റാത്തോറിന്റെ മറുപടി.

ഇതോടെയാണ് അശ്വിൻ പൂജാരയെ ഒരു ഓപ്പൺ ചലഞ്ചിന് വെല്ലുവിളിച്ചത്.

ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ അദ്ദേഹം (പൂജാര) മോയിൻ അലിയോ മറ്റേത് സ്പിന്നറെ ആകട്ടെ, അവർക്കെതിരേ ക്രീസ് വിട്ടിറങ്ങി സിക്സ് നേടിയാൽ ഞാൻ എന്റെ പാതി മീശ വടിച്ച് കളിക്കാനിറങ്ങും. ഇതൊരു ഓപ്പൺ ചലഞ്ചാണ്. – അശ്വിൻ പറഞ്ഞു.

ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമാണ് പൂജാര. നാട്ടിലായാലും വിദേശത്തായാലും ബാറ്റിങ് നിരയുടെ നട്ടെല്ലാണ് അദ്ദേഹം. ക്രീസിൽ ഉറച്ചുനിന്ന് ടീമിന് മികച്ച അടിത്തറയൊരുക്കുന്ന താരം. അതിനാൽ തന്നെ റിക്സ് എടുത്ത് വമ്പൻ ഷോട്ടുകൾ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താൻ അദ്ദേഹം ശ്രമിക്കാറില്ല.

pathram desk 2:
Related Post
Leave a Comment