പ്രൈവസി: പണി കിട്ടിയ വാട്സ്ആപ് പിന്നോട്ടടിച്ചു

സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി എ​ടു​ക്ക​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ൻ‌​ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് സ്വ​കാ​ര്യ​മാ​യി തു​ട​രു​മെ​ന്നും വാട്ട്സ്ആപ്പ് പ​റ​യു​ന്നു. ഫേ​സ്ബു​ക്കു​മാ​യി ഡാ​റ്റ പ​ങ്കി​ടു​ന്ന രീ​തി പു​തി​യ​ത​ല്ലെ​ന്നും ഇ​ത് വി​പു​ലീ​ക​രി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും ക​മ്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വ​ര​ങ്ങ​ൾ കൈ​മാ​റു​മെ​ന്ന വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ വാ​ട്സ്ആ​പ്പി​ൽ​നി​ന്ന് കൂ​ട്ട​പ്പ​ലാ​യ​നം ന​ട​ന്നി​രു​ന്നു. സി​ഗ്ന​ൽ, ടെ​ലി​ഗ്രാം മു​ത​ലാ​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്കാ​ണ് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മാ​റി​യ​ത്. ഇ​തോ​ടെ സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ല്ലെ​ന്നു വാട്ട്സ്ആപ്പ് വി​വാ​ദം മു​റു​കി​യ​തി​നു പി​ന്നാ​ലെ അ​റി​യി​ച്ചി​രു​ന്നു. ആ​ർ​ക്കു സ​ന്ദേ​ശം അ​യ​യ്ക്കു​ന്നു​വെ​ന്നോ സ​ന്ദേ​ശത്തി​ലെ വി​വ​ര​ങ്ങ​ൾ എ​ന്താ​ണെ​ന്നോ മ​റ്റാ​ർ​ക്കും ന​ൽ​കി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ​ത​യു​ണ്ടാ​കു​മെ​ന്ന് വാട്ട്സ്ആപ്പ് അ​റി​യി​ച്ചു.

ഫോ​ണ്‍ നമ്പറോ വാട്ട്സ്ആപ്പ് വ​രി​ക്കാ​ർ എ​വി​ടേ​ക്കെ​ല്ലാം പോ​കു​ന്നു​വെ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ൾ ഫേ​സ് ബു​ക്കി​നോ മ​റ്റു​ള്ള​വ​ർ​ക്കോ ചോ​ർ​ത്തി​ന​ൽ​കി​ല്ലെ​ന്നും വാ​ട്സ് ആ​പ് വി​ശ​ദീ​ക​രി​ക്കു​ന്നു. ബി​സി​ന​സ് ചാ​റ്റു​ക​ളി​ലെ ബി​സി​ന​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ കൈ​മാ​റു​ക​യു​ള്ളൂ​വെ​ന്നാ​ണു വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ വി​ശ​ദീ​ക​ര​ണം.

Similar Articles

Comments

Advertisment

Most Popular

അ​യോ​ധ്യ​ പോലെ ശ​ബ​രി​മ​ല​യി​ലും നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് സ്മൃ​തി ഇ​റാ​നി

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ വാ​ക്കു​പാ​ലി​ച്ച​ത് പോ​ലെ ശ​ബ​രി​മ​ല​യി​ലും ബി​ജെ​പി നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​യ്ക്ക് കോ​ട്ട​യ​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടും. ഇ​തി​നാ​യി ഏ​ത​റ്റം​വ​രെ​യും പോ​കാ​ൻ...

ഇന്ന് 2938 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 68,094 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം...

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കുമെന്ന് സൂചന. സംസ്ഥാനത്ത് കോവിഡ് വ്യാപനം (Covid-19) തുടരുന്ന സാഹചര്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലുമാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നത് എന്നാണ് സൂചന. ...