ടെക്ക് വ്യവസായ രംഗത്ത് പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍

വാഷിംഗ്ടണ്‍ :ടെക്ക് വ്യവസായ രംഗത്ത് പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍. ചൂഷണങ്ങളെ അതിജീവിച്ചു ജോലി ചെയ്യാന്‍ കഴിയുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.

ഗൂഗിളിലെ തൊളിലാളി പ്രശ്‌നങ്ങള്‍ ഏറെ കാലമായി ചര്‍ച്ചയാവുന്നുണ്ട്. സാങ്കേതിക വ്യവസായ രംഗത്ത് ഈ രീതിയിലൊരു തൊഴിലാളി പ്രസ്ഥാനം രൂപമെടുക്കുന്നത് അപൂര്‍വമാണ്.

മുന്‍പ് ഫെയ്‌സ്ബുക്ക് പോലെയുള്ള വന്‍കിട കമ്പനികളുടെ നിലപാടുകള്‍ക്കെതിരെ തൊഴിലാളികള്‍ സംഘടിത സമരങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അവയൊന്നും തൊഴിലാളി സംഘടനാ രൂപത്തിലേക്ക് മാറിയിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular