കേന്ദ്രകാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക സമ്മേളനത്ത് ആദ്യം അനുമതി നല്‍കാത്ത ഗവര്‍ണറെ വിമര്‍ശിച്ച് പ്രതിപക്ഷം. ആരുടേയും ഔദാര്യമല്ല, അവകാശമാണ് ചോദിച്ചതെന്ന് കെ.സി ജോസഫ് നിയമസഭയിൽ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കേണ്ടിയിരുന്നു. രണ്ടു മന്ത്രിമാരെ കേക്കുമായി പറഞ്ഞുവിട്ട് കാലുപിടിക്കേണ്ട കാര്യമുണ്ടായില്ലെ. ആരെയാണ് ഭയക്കുന്നതെന്നും കെ.സി.ജോസഫ് കെ.സി ജോസഫ് ചോദിച്ചു. പ്രമേയത്തെ അനുകൂലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . നിയമനിര്‍മാണമാണ് വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രമേയം പാസാക്കാൻ വൈകിപ്പോയെന്ന് വിമർശനം. കർഷക സമരം ആരംഭിച്ചതിനുശേഷം 100 ദിവസം പിന്നിട്ടിരിക്കുന്നു.
രാജസ്ഥാൻ, പഞ്ചാബ്, ഉൾപ്പെടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ
നേരത്തെ പ്രമേയം പാസാക്കിയെന്ന് കെ സി ജോസഫ്.
പഞ്ചാബിൽ ഇതിനെതിരെ നിയമവും കൊണ്ടുവന്നു. താങ്ങുവില ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരികയും ഇതിനെതിരെ പ്രവർത്തിക്കുന്നവർക്ക് ജയിൽശിക്ഷ വിധിക്കുകയും ചെയ്തു.
കാര്‍ഷികസമരങ്ങൾക്കെതിരെ നിയമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. കർഷക സമരം ഐതിഹാസികമാണെന്നും ഇച്ഛാശക്തി ശ്രദ്ധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷകരുടെ വിലപേശൽ ശക്തി കോർപ്പറേറ്റുകൾക്ക് മുന്നിൽ നഷ്ടമാകും. ന്യായവിലയിൽ നിന്ന് ഒഴിഞ്ഞു പോകാൻ കേന്ദ്രം ശ്രമിക്കുന്നു. കര്‍ഷകരുടെ സമരം തുടരുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ചരക്കുനീക്കം നിലയ്ക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.