ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലിരുന്ന് തന്നെ വിമര്‍ശിക്കുന്നവര്‍ ജമ്മു കശ്മീരില്‍ നിന്ന് പഠിക്കണം. പ്രതിപക്ഷ അംഗങ്ങള്‍ തന്നെ വിമര്‍ശിക്കുന്നതില്‍ മുഴുകിയിരുക്കുകയാണ്. അത്തരക്കാര്‍ ജമ്മു കശ്മീരിലേക്ക് നോക്കുക. ജമ്മു ഡിഡിസി തെരഞ്ഞെടുപ്പടില്‍ ജനാധിപത്യത്തിന്റെ ശക്തികണ്ടു. ‘മാറ്റം നല്ലതിനാണെന്ന’ വിശ്വാസം ജമ്മു കശ്മീര്‍ നിവാസികള്‍ക്ക് നല്‍കാന്‍ ബി.ജെ.പി സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ ആയുഷ്മാന്‍ ആരോഗ്യ പദ്ധതി നടപ്പാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീര്‍ സ്വദേശിയായ അര്‍ബുദ രോഗി രമേശ് ലാലുമായി മോഡി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് യോജനയുടെ ഗുണഭോക്താവായ രമേശ് ലാലുവിനോട് പദ്ധതിയുടെ ഗുണഫലങ്ങള്‍ എല്ലാവരേയും അറിയിക്കണമെന്നും മോഡി പറഞ്ഞു.
ജമ്മു കശ്മീരിന് ഇന്ന് ചരിത്ര ദിവസമാണ്. ഇന്നു മുതല്‍ എല്ലാ ജമ്മു കാശ്മീര്‍ സ്വദേശികള്‍ക്കും ആയുഷ്മാന്‍ യോജനയുടെ ഫലം ലഭിക്കും. അത്തരമൊരു നടപടി ജമ്മു കശ്മീര്‍ സ്വീകരിച്ചതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും മോഡി പറഞ്ഞു. നിലവില്‍സംസ്ഥാവനത്തെ ആറു ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നു. ആരോഗ്യ പദ്ധതിയോടെ 21 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കും.
അതിര്‍ത്തിയിലെ ഷെല്ലാ്രകമണം എല്ലായ്‌പ്പോഴും ആശങ്കയുള്ള വിഷയമാണ്. സാംബ, പൂഞ്ച്, കത്വ അതിര്‍ത്തിയില്‍ അടക്കം ബങ്കറുകള്‍ നിര്‍മ്മിക്കുന്നത് പുരോഗമിക്കുകയാണ്.
കൊവിഡ് കാലത്ത് 18 ലക്ഷം പാചക വാതക സിലിണ്ടറുകള്‍ നല്‍കി. സ്വച്ച് ഭാരത് അഭിയാന്‍ പ്രകാരം ജമ്മു കശ്മീരില്‍ 10 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം മാത്രമല്ല, ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമം കൂടിയാണിത്. പ്രധാനമന്ത്രി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യയോജനയുടെ കീഴില്‍ 229 സര്‍ക്കാര്‍ ആശുപത്രികളും 35 സ്വകാര്യ ആശുപത്രികളും ജമ്മുവിലുണ്ട്. ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.