അവസാന തിയതി ഡിസംബര്‍ 31: ഇതിനകം റിട്ടേണ്‍ നല്‍കിയത് 3.75 കോടി പേര്‍

ഡിസംബർ 21വരെയുള്ള കണക്കുപ്രകാരം 2019-20 സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്തത് 3.75 കോടി പേർ. ആദായ നികുതി വകുപ്പിന്റെ ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ഐടിആർ-1 ഫയൽ ചെയ്തത് 2.17 കോടി പേരാണ്. 79.82 ലക്ഷം പേർ ഐടിആർ-4ഉം 43.18 ലക്ഷംപേർ ഐടിആർ-3യും ഫയൽ ചെയ്തു.

വ്യക്തിഗത നികുതിദായകർക്ക് റിട്ടേൺ നൽകാനുള്ള അവസാന തിയതി ഡിസംബർ 31 ആണ്. ഓഡിറ്റ് ആവശ്യമുള്ളവർക്ക് 2021 ജനുവരി 31വരെ സമയമുണ്ട്.

കോവിഡ് വ്യാപനത്തെതുടർന്നാണ് തിയതി ജൂലായ് 31ൽനിന്ന് നീട്ടിനൽകിയത്. ആദ്യം ഒക്ടോബർ 31ലേയ്ക്കും പിന്നീട് ഡിസംബർ 31ലേയ്ക്കും തിയതി നീട്ടുകയായിരുന്നു. ഇതിനുമുമ്പത്തെ സാമ്പത്തിക വർഷം മൊത്തം 5.65 കോടി പേരാണ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്തത്.

Similar Articles

Comments

Advertisment

Most Popular

നിയമസഭാ തെരഞ്ഞെടുപ്പ്: മുന്നണികൾ സജീവമായി; സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ബാലുശ്ശേരിയിലും ചൂടുപിടിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മാസം നടക്കുമെന്നുറപ്പായിരിക്കെ ബാലുശ്ശേരിയിൽ മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ച സജീവമായി. പതിറ്റാണ്ടുകളായി എൽഡിഎഫിന്റെ കുത്തക മണ്ഡലമാണ് ബാലുശ്ശേരി.ഏ.സി.ഷണ്മുഖദാസിനും ഏ.കെ.ശശീന്ദ്രനും ശേഷം കഴിഞ്ഞ രണ്ട് ടേമിലായി പുരുഷൻ കടലുണ്ടിയാണ്...

മകനെ പീഡിപ്പിച്ചെന്ന ആരോപണം മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയെന്ന് അമ്മ

തിരുവനന്തപുരം: അമ്മ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണമെന്നു കേസിൽ പ്രതിയായ അമ്മ. മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും തന്നോടുള്ള വിരോധം തീർക്കാൻ ഭർത്താവ് മകനെ കരുവാക്കിയതാണെന്നും ജാമ്യാപേക്ഷയിൽ പ്രതി...

യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിനു തലേ ദിവസം മകളുടെ വിവാഹ നിശ്ചയം നടത്തി ട്രംപ്

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണള്‍ഡ് ട്രംപ് പടിയിറങ്ങുന്നതിനു മുന്‍പ് കുടുംബത്തിലൊരു ശുഭകാര്യം കൂടി. ട്രംപിന്റെ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. വൈറ്റ് ഹൗസിലെ വരാന്തയില്‍ കാമുകന്‍...