തെന്നിന്ത്യൻ നടൻ ശരത്കുമാറിനു കോവിഡ് സ്ഥിരീകരിച്ചു.
ഭാര്യ രാധികയും മകൾ വരലക്ഷ്മി ശരത്കുമാറുമാണ് ഈ വിവരം അറിയിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൈദരാബാദിൽ ചികിത്സയിൽ കഴിയുകയാണ് ശരത്കുമാർ. ഇദ്ദേഹത്തിനു കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല.