കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്‌

ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലെ ഗണ്യമായ കുറവ്. ഇന്നലെ 30,548 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 435 പേര്‍ കൂടി മരിച്ചു. നാലു മാസത്തിനു ശേഷമാണ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ ഇത്രയും കുറവ് വരുന്നത്. ഇതോടെ ആകെ രോഗബാധിതര്‍ 88,45,127 ആയി. 1,30,070 ആയി മരണസംഖ്യ.

നിലവില്‍ 4,65,478 പേര്‍ ചികിത്സയിലുണ്ട്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 13,738 രോഗികള്‍ കുറഞ്ഞു. 43,851 പേരാണ് ഇന്നലെ രോഗമുക്തരായത്. 82,49,579 പേര്‍ ഇതിനകം രോഗമുക്തരായി. ഇതുവരെ 12,56,98,525 കൊവിഡ് സ്ാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 8,61,706 ടെസ്റ്റുകള്‍ ഇന്നലെ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular